പ്രളയ ബാധിതർക്കായിജീവനോപാധികൾ വിതരണം ചെയ്തു

Wayanad

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരിത ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു. നബാർഡ് റീക്രീയേഷൻ ക്ലബ്ബിൻറെയും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൻറെയും സഹായത്തോടെ മുണ്ടക്കൈ നീർത്തട സമിതിയാണ് ജീവനോപാധികൾ വിതരണം ചെയ്തത്. ബാഗ് നിർമ്മാണ യൂണിറ്റ്, കുട നിർമ്മാണ യൂണിറ്റ്, ബേക്കറി യൂണിറ്റ് കൂടാതെ ഭക്ഷണ പരമ്പരാഗത ഭക്ഷണ നിർമ്മാണ യൂണിറ്റും ജീവനോപാധികളിൽ ഉൾപ്പെടുത്തിയിരുന്നു. കാടു വെട്ടുന്ന യന്ത്രം, മരം മുറിക്കുന്ന യന്ത്രം എന്നിവക്ക് പുറമെ തയ്യൽ മെഷീനുകളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് കൈമാറി. അംഗങ്ങൾക്ക് ആവശ്യമായ പരിശീലന പരിപാടികൾ നേരത്തെ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ വച്ച് നൽകിയിരുന്നു. മുണ്ടക്കൈ നീർത്തട സമിതിയാണ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ നേതൃത്വം നൽകിയത്. എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം മേധാവി ഡോ നീരജ് ജോഷി പരിപാടി ഉൽഘാടനം ചെയ്തു. ശ്രീ. നന്ദകുമാർ അധ്യക്ഷത വഹിക്കുകയും, ശ്രീ അരവിന്ദാക്ഷൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ശ്രീ ജോസഫ് ജോൺ സ്വാഗതം പറഞ്ഞ പരിപാടിയിൽ ശ്രീ ഉസ്മാൻ നന്ദി അർപ്പിച്ചു.