സമാധാന കരാറിൽ ഉറച്ച് നിൽക്കാൻ ഇസ്രാഈലിന് മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തണം: വിസ്ഡം

കോഴിക്കോട്: സമാധാന കരാറിൽ നിന്നുള്ള ഇസ്രാഈലിന്റെ പിന്മാറ്റം അങ്ങേയറ്റം നീതി നിഷേധവും സമാധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് എന്നിവർ അഭിപ്രായപ്പെട്ടു. നിരപരാധികളും, നിരായുധരുമായ പലസ്തീൻ ജനതക്ക് നേരെ ഇസ്രാഈൽ നടത്തിവരുന്ന അതിക്രമങ്ങൾക്കെതിരെ ഇന്ത്യ പ്രതികരിക്കുകയും, സമാധാന ശ്രമങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുകയും വേണം. രണ്ടാം സമാധാന കരാറിലേക്ക് തിരിച്ച് പോകാൻ ഇസ്രാഈലിന് മേൽ ഇന്ത്യ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. […]

Continue Reading