പ്രേതങ്ങളുടെ കൂട്ടം എന്ന സിനിമയ്ക്ക് ശേഷം സുധീർ സാലിയും ഫിലിപ്പ് ബർണിങ്ഹിൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പ്ലാൻ എന്ന സിനിമയുടെ പൂജ കൊച്ചിയിൽ വെച്ച് നടന്നു. വെണ്ണല തൈക്കാവ് ശിവക്ഷേത്രത്തിൽ വച്ച് നടന്ന പൂജയിൽ രേണു സുധി, പ്രതീഷ്, അഭിലാഷ് അട്ടയം ടിനോ സണ്ണി, ധനു ദേവിക തുടങ്ങിയ താരങ്ങൾക്കൊപ്പം സിനിമയുടെ അണിയറ പ്രവർത്തകരും പങ്കെടുത്തു. ക്രിയേറ്റീവ് വർഷോപ്പ് എന്ന ബാനറിൽ ഫിലിപ്പ് ബർണിങ്ഹിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഡി ഓ പി ടോൺസ് അലക്സ് ആണ്.
ദിനോ സണ്ണി ധനു ദേവിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതവും ബീ ജി എം നിർവഹിച്ചിരിക്കുന്നത് ശ്രീശങ്കർ, ലിജേഷ് എന്നിവർ ചേർന്നാണ്. എഡിറ്റിംഗ് ആൻഡ് വിഎസ് സുധീർ സാലി, അസോസിയേറ്റ് ഡയറക്ടർ എ എസ് അജ്മൽ, ഫിനാൻസ് കൺട്രോളർ ജിനീഷ്, ത്രിൽസ് അഷ്റഫ് ഗുരുക്കൾ,കോസ്റ്റ്യൂംസ് ശാന്തി, ഗാനരചന – റോബിൻ പള്ളുരുത്തി,മനോജ് കാവുങ്കൽ, ഷൈല പി കെ എന്നിവർ ചേർന്നാണ്. മേക്കപ്പ് സുബ്രു തിരൂർ, കൊറിയോഗ്രാഫർ ഹർഷാദ് എം എച്ച്, പി ആർ ഓ സുനിത സുനിൽ, ആർട്ട് ഡയറക്ടർ പൊന്നൻ കുതിരാക്കൂർ, സ്പോട് എഡിറ്റർ, ബിജു. അസോസിയേറ്റ് ക്യാമറമാൻ കിച്ചു, ഫോക്കസ് പുള്ളർ ജോയ് വെള്ളത്തുവൽ, അസിസ്റ്റന്റ് ഡയറക്ടർ അജിത്ത്, അഹ്ബാൻ എ കെ, സെക്കൻഡ് ക്യാമറാമാൻ അവിനാഷ് മണികണ്ടം, ഹെലിക്യാം പി ജെ, സ്റ്റിൽസ് മനു കടക്കോടം, ലൈറ്റ്സ് ഷോണി വിഷൻ,ആർട്ട് അസിസ്റ്റന്റ് ജിഹാദ്,പ്രൊഡക്ഷൻ മാനേജർ ഹനീഷ് അൻവർ, പ്രൊഡക്ഷൻ അസിസ്റ്റന്റ് സിന്ധു, ബ്രൈറ്റ്,റെക്സിൻ,നോഷിൻ ഡിസൈൻസ് ഷാജി പാലൊളി.
ദിനോ സണ്ണി, ധനു ദേവിക, രേണു സുധി, വെട്ടുകിളി പ്രകാശൻ, സൂരജ് പോപ്പ്സ്,ലതാ ദാസ്,പ്രതീഷ് അഭിലാഷ് അട്ടയം എന്നിവരെ കൂടാതെ റിനസ് യഹിയ, മട്ടാഞ്ചേരി മാർട്ടിൻ, സുധീർ സാലി, തോമസ് പനക്കൽ, സുബൈർ പള്ളുരുത്തി വിനീഷ് ദാസ് ജയൻ മണ്ടേസ്, ബേബി നോരേഷാ സാലി,
വിനീഷ് ദാസ്, സിന്ധു, ഹനീഷ് അൻവർ, രതീഷ് വി ആർ, ശ്രീജിത്ത് വി ബി, റെക്സിൻ വയലാർ അവിനാഷ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ.
ഓഗസ്റ്റിൽ ഷൂട്ട് ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് സംവിധായാകൻ അറിയിച്ചു.