ദുബൈ: ഉമ്മുല്‍ഖുവൈനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32) മരിച്ചത്. റിട്ട. ഡിവൈ എസ് പി ടി ടി അബ്ദുല്‍ ജബ്ബാറിന്റെ മകനാണ്. റോഡരികില്‍ നിന്ന് ഉമ്മയോട് ഫോണില്‍ സംസാരിച്ചു നില്‍ക്കവെ നിയന്ത്രണം വിട്ടു വന്ന വാഹനം ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ദുബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയതാണ്. ഭാര്യ: സീനത്ത്. മക്കള്‍: യമിന് മരക്കാര്‍, ഫില്‍ഷ. മാതാവ്: റംല
