ആലപ്പുഴ: രണ്ട് വയസുള്ള കുട്ടി തോട്ടില്‍ വീണ് മരിച്ചു. ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മാപ്പിനേഴത്ത് വേണു-ആതിര ദമ്പതികളുടെ മകന് ദേവദര്‍ശ് ആണ് മരിച്ചത്. സമീപത്ത് തന്നെയുളള അമ്മയുടെ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതായി. തുടര്‍ന്ന് നടത്തിയ തെരച്ചലിലാണ് കുട്ടിയെ തോട്ടില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.