നാല്‍വര്‍സംഘവും അര്‍ത്തുങ്കല്‍ പുണ്യാളനും എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ നടത്തി

Cinema

പ്രശസ്ത നടനായ അന്തരിച്ച രാജന്‍ പി ദേവിന്റെ മകനായ ജുബില്‍ രാജന്‍ പി ദേവിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജയന്‍ പ്രഭാകര്‍ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

എ എസ് ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം. സജി വള്ളിപ്പറമ്പില്‍ നിര്‍മ്മിക്കുന്ന ചിത്രം ഡി യോ പി കൈകാര്യം ചെയ്യുന്നത് സുരേഷ് ആരി ആണ്. അര്‍ത്തുങ്കല്‍ പള്ളിയങ്കണത്തില്‍ വച്ച് ഫാദര്‍ റവറന്റ് റാക്ടര്‍ യേശുദാസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

അര്‍ത്തുങ്കല്‍ എസ് ഐ സജീവന്‍ ആദ്യ ക്ലാപ് ബോര്‍ഡ് അടിച്ചു. അനീഷ് വെഞ്ഞാറമൂട്, വിനോദ് സഞ്ജയ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അര്‍ത്തുങ്കല്‍ കടലോര നിവാസികളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.