യൂണിറ്റിന് കൂട്ടിയത് 16 പൈസ വര്‍ദ്ധിപ്പിച്ച്; നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍; ഏപ്രില്‍ മുതല്‍ 12 പൈസയുടെ അധിക വര്‍ധനയും. പിണറായി സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് കൂട്ടുന്നത് അഞ്ചാം തവണ
തിരുവനന്തപുരം: ജനങ്ങള്‍ക്ക് വീണ്ടും കെ എസ് ഇ ബിയടെ ഇരുട്ടടി. സംസ്ഥാനം വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റ് 16 പൈസ വീതം വര്‍ധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ബി പി എല്ലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ (2025-2026) യൂണിറ്റിന് 12 പൈസയും വര്‍ദ്ധിപ്പിക്കും. ഫിക്‌സഡ് ചാര്‍ജ്ജും കൂട്ടിയിട്ടുണ്ട്.
വൈദ്യുതി നിരക്ക് കൂട്ടുന്നതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിമാസം 40 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിരക്ക് വര്‍ധനയില്ല.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 2017ല്‍ കൂട്ടിയത് 30 പൈസ 4.77 %, 2019ല്‍ കൂട്ടിയത് 40 പൈസ 7.32 %, 2022ല്‍ കൂട്ടിയത് 40 പൈസ 6.59 %, 2023ല്‍ കൂട്ടിയത് 24 പൈസ 03%വുമായിരുന്നു വര്‍ധന.