ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം, അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

ലഖ്‌നൗ: കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കെ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഹസന്‍പൂര്‍ കോട്‌വാലിയിലെ ഹതായ്‌ഖേഡയിലാണ് ദാരുണ സംഭവം. അമ്മയുടെ സമീപം കിടന്ന് ഫോണില്‍ കാര്‍ട്ടൂണ്‍ കാണുകയായിരുന്നു അഞ്ചുവയസുകാരിയായ കാമിനിയെന്ന കുഞ്ഞ്. കുട്ടിയുടെ കൈയില്‍ നിന്നും പൊടുന്നനെ ഫോണ്‍ വീഴുകും കാമിനി അബോധാവസ്ഥയിലാകുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഹസന്‍പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രാഥമിക നിഗമനത്തിലെത്തി. ശൈത്യകാലം ആയതിനാല്‍ ഹൃദയാഘാതം സാധാരണമാണ്. ഓക്‌സിജന്റെ […]

Continue Reading