കെ എസ് ടി യുവിദ്യാഭ്യാസ സംഗമവുംഅധ്യാപകർക്കുള്ള ആദരവും

Malappuram

പൊന്നാനി: ദേശീയ അധ്യാപക വാരാഘോഷത്തിൻ്റെ ഭാഗമായി. കെ. എസ്. ടി. യു. പൊന്നാനി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യഭ്യാസ സംഗമവും ആദരവും സംഘടിപ്പിച്ചു. പുറങ്ങിൽ വെച്ച് നടന്ന സംഗമവും ആദരവും കെ.എസ്.ടി.യു.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഇ.പി.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.

റിട്ട അധ്യാപകനും സാമൂഹ്യ പ്രവർത്തകനും സർവീസ് കൺസൾട്ടൻ്റുമായ മുഹമ്മദ് അഷ്റഫ് മാസ്റ്ററെ ആദരിച്ചു. 1989 ൽ സർവീസിൽ പ്രവേശിച്ച അഷ്റഫ് മാസറ്റർ 2020 ൽ വെള്ളിരി ജി.എൽ.പി.സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായാണ് വിരമിച്ചത് .
കെ. എസ്. ടി. യു. ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട് മുഖ്യ പ്രഭാഷണം നടത്തി.ഉപജില്ലാ സെക്രട്ടറി സക്കീർ വെളിയംങ്കോട്,കെ.എസ്.ടി.യു മുൻ ജില്ലാ ഉപാധ്യക്ഷൻ.ടി.സി.സുബൈർ, കെ.എസ്.ടി.യു ഭാരവാഹികളായ
കെ. അബ്ദുൽ ജബ്ബാർ, എ.വി.അബ്ദുൽ ഹമീദ്, വനിതാ ഫോറം കൺവീനർ ടി.ഷമീല, ഖാലിദ് പുറങ്ങ് ,വി .കെ .നാസർ എന്നിവർ പ്രസംഗിച്ചു.