നാടറിയണം, ദൈവം കനിഞ്ഞുനല്‍കിയ സര്‍ഗ്ഗവൈഭവത്തെ ഉടയാതെ സൂക്ഷിക്കുന്ന നാട്ടിന്‍പുറത്തെ ഈ പ്രതിഭയെ

കലാവര്‍ത്തമാനം/ ഗഫൂര്‍ വെണ്ണിയോട് വെണ്ണിയോട്: ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും തന്നില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകള്‍ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുകയാണ് സജീഷ് എന്ന കലാകാരന്‍. ദൈവം തനിക്ക് കനിഞ്ഞു നല്‍കിയതാണ് ഈ സര്‍ഗ്ഗവൈഭവമെന്നും അതിനാല്‍ തന്നെ അണഞ്ഞുപോകാതെ കലയെ പ്രശോഭിപ്പിച്ച് നിര്‍ത്തണമെന്നുമാണ് സജീഷിന്റെ പക്ഷം. സജീഷിന്റെ കലാരൂപങ്ങള്‍ കാണുന്ന ആര്‍ക്കും ഇത് ബോധ്യമാവുകയും ചെയ്യും. കോട്ടത്തറ പഞ്ചായത്തിലെ മാങ്ങോട്ട് കുന്നിലെ കാരണവര്‍ അനന്തേട്ടന്റെ മകന്‍ സജീഷാണ്. പഠിക്കാന്‍ മിടുക്കനും കരവിരുതില്‍ അഗ്രഗണ്യനുമായ സജീഷ് ഡിഗ്രിയും മാസ്റ്റര്‍ ബിരുദവും പൂര്‍ത്തിയാക്കിയത് കോഴിക്കോട് […]

Continue Reading