മലപ്പുറം : ലഹരിവ്യാപനത്തിനെതിരെ ഫലപ്രദമായ മദ്യനിയന്ത്രണവും മദ്യമടക്കമുള്ള ലഹരികൾക്കെതിരെ സമഗ്രമായ ബോധവൽക്കരണവും ഒന്നിച്ചു നടക്കണമെന്ന് ഡോ ഹുസൈൻ മടവൂർ പറഞ്ഞു. കേരള മദ്യനിരോധനസമിതി മലപ്പുറം കലക്റ്ററേറ്റിന് മുമ്പിൽ തുടരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിൻ്റെ 612-ാം ദിവസം സമരത്തിന് അഭിവാദ്യമർപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം .

തദ്ദേശഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുന:സ്ഥാപിക്കണമെന്നും എൽ. പി. ക്ലാസ്സുകൾ മുതൽക്കേ പാഠപുസ്തകങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ചേർക്കണമെന്നുമാവശ്യപ്പെടുന്ന ഈ സമരം സർക്കാർ പരിഗണിക്കണമെന്നും സമൂഹം അതിനായി സമ്മർദം ചെലുത്തണമെന്നും മടവൂർ അഭ്യർത്ഥിച്ചു.