ബഫര്‍ സോണില്‍ നീക്കങ്ങളുമായി ഇടത് മുന്നണിയും കോണ്‍ഗ്രസും

തിരുവനന്തപുരം: ബഫര്‍ സോണില്‍ പ്രതിഷേധം ശക്തമായതോടെ നീക്കങ്ങളുമായി സര്‍ക്കാറും കോണ്‍ഗ്രസും രംഗത്ത്. ഇന്ന് രണ്ട് നിര്‍ണ്ണായക യോഗങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ബഫര്‍ സോണ്‍ വിഷയത്തിലുള്ള കോണ്‍ഗ്രസിന്റെ സമരത്തിനും ഇന്ന് തുടക്കമാകുകയാണ്. കൂരാച്ചുണ്ടില്‍ വൈകീട്ട് മൂന്നരയ്ക്കാണ് കോണ്‍ഗ്രസ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടകന്‍. കര്‍ഷക സംഘടനകളുടെ പിന്തുണയില്‍ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കെ പി സി സിയുടെ തീരുമാനം. ഇന്ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ചേന്നുണ്ട്. […]

Continue Reading