അതിജീവിത മരണത്തിന് കീഴടങ്ങി; നേരിട്ടത് ക്രൂര പീഡനം
ചോറ്റാനിക്കരയിൽ യുവാവിന്‍റെ ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു പോക്സോ കേസ് അതിജീവിത മരിച്ചു. കൊച്ചി: ആൺസുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആറ് ദിവസമായി പെണ്‍കുട്ടി വെന്‍റിലേറ്ററിലായിരുന്നു. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനൂപ് ക്രൂരമായിട്ടാണ് പോക്‌സോ അതിജീവിതയായ പെണ്‍കുട്ടിയെ മര്‍ദിച്ചത്. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്. […]
Continue Reading