പൊതു ഇടങ്ങൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാകണം: ജയാഡാളി

Thiruvananthapuram

തിരുവനന്തപുരം: പൊതു ഇടങ്ങളുടെ നിർമ്മാണം സ്വകാര്യ മേഖലയിലായാലും പൊതു മേഖലയിലായാലും ഭിന്നശേഷി ക്കാരെക്കൂടെ പരിഗണിച്ച് കൊണ്ടാവണമെന്ന് സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയാഡാളി അഭിപ്രായപ്പെട്ടു. മഹാത്മാ സാംസ്കാരിക വേദി സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയാഡാളി . സമൂഹത്തിൻ്റെ എല്ലാ മേഖലയിലും ഭിന്നശേഷി ക്കാരെ പരിഗണിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.

യോഗത്തിൽ നഗരസഭാംഗം അഡ്വക്കേറ്റ് എൽ.എസ്. ഷീല, ചമ്പയിൽ സുരേഷ്, അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ, പി.എസ്. അജയാക്ഷൻ , തത്തിയൂർ ഷിബു. ബി. സുബാഷ് കുമാർ, കൊല്ലയിൽ രാജൻ,പൂഴിക്കുന്ന് സതീഷ് തുടങ്ങിയവർ സംസാരിച്ചു.