ആയഞ്ചേരി:അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ മംഗലാട് 13-ാം വാർഡ് മെമ്പർ മധുരം വിതരണം ചെയ്തു. ഏറ്റവും നല്ല പരിചരണം നൽകിയാൽ സമാനതകളില്ലാത്ത കഴിവ് തെളിയിച്ച് ലോകത്തിന് മാതൃകയായവർ ഒട്ടനവധിയാണ്. പ്രത്യേക ചിന്താഗതിയും വേറിട്ട പ്രവർത്തനവുമായി മനുഷ്യരെ വിസ്മയിപ്പിക്കുന്നവർക്ക് കൂടുതൽ ശാസ്ത്രീയ പ്രോത്സാഹനം നൽകാൻ കഴിയണമെന്ന് മെമ്പർ അഭിപ്രായപ്പെട്ടു.
വാർഡ് മെമ്പർ കാട്ടിൽ മൊയ്തു മാസ്റ്റർ, ഹെൽപ്പർ ശ്രീജ, അംഗണവാടി ടീച്ചർ ജയശീ, ബാബു, ഷെഫീഖ്, സന്ദീപ്, സബീഷ്, ഹാജറ, ഷെഫീർ , കുഞ്ഞബ്ദള്ള, ശ്രീജിത്ത് തുടങ്ങിയവർ സന്നിഹിതരായി.