വന്യമൃഗശല്യവും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും; പ്രക്ഷോഭവുമായി കര്‍ഷകര്‍ സംഘടിക്കുന്നു

തൊട്ടില്‍പ്പാലം: വന്യമൃഗങ്ങളുടെ രൂക്ഷമായ ശല്യവും കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവും ബഫര്‍ സോണ്‍ പ്രഖ്യാപനവുമെല്ലാമായി കര്‍ഷകരുടെ നടുവൊടിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് കര്‍ഷകര്‍ സംഘടിക്കുന്നു. കര്‍ഷക ഐക്യവേദി എന്ന പേരിലാണ് രാഷ്ട്രീയത്തിനധീതമായി കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്. കര്‍ഷക ഐക്യവേദിയുടെ യൂണിറ്റുകള്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം രൂപീകരിച്ച് കഴിഞ്ഞിട്ടുണ്ട്. കര്‍ഷകരെ സംഘടിപ്പിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വിവിധ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണ് സംഘടന. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ഇതിനോടകം യോഗം ചേര്‍ന്നുകഴിഞ്ഞു. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഡിസംബര്‍ ഏഴിന് […]

Continue Reading