എടയ്ക്കല്‍ ഗുഹ ടൂറിസം കേന്ദ്രത്തിന്‍റെ വികസനത്തിന് 2.9 കോടി രൂപയുടെ അനുമതി

കല്പറ്റ: എടയ്ക്കല്‍ ഗുഹ ടൂറിസം കേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് 2.9 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന ടൂറിസം വകുപ്പ് നല്‍കി. നവീകരണം, അടിസ്ഥാന സൗകര്യവികസനം, സന്ദര്‍ശക സൗകര്യങ്ങള്‍ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുന്നത്. ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന എടയ്ക്കല്‍ ഗുഹയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയത്. വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനാണ് എടയ്ക്കല്‍ ഗുഹയുടെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല. ഗുഹയിലേക്കുള്ള വഴിയില്‍ ടൈലുകള്‍ പതിക്കല്‍, പ്ലാറ്റ്‌ഫോം നവീകരണം, കൈപ്പിടികള്‍ സ്ഥാപിക്കല്‍, […]

Continue Reading