വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതി സംസ്ഥാന സംഗമം വയനാട്ടിൽ

Wayanad

കല്പറ്റ: മുജാഹിദ് യുവജന വിഭാഗമായ ഐ എസ് എമ്മിന്‍റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ പതിനാറാമത് സംസ്ഥാന സംഗമം ഡിസംബര്‍ എട്ടിന് വയനാട്ടിലെ വെള്ളമുണ്ടയിൽ നടക്കും. ജാതിമത വിവേചനമില്ലാതെ എല്ലാവരിലേക്കും ദൈവീക സന്ദേശമായ ഖുർആനിന്‍റെ വെളിച്ചം വ്യാപിപ്പിക്കുക എന്ന സന്ദേശത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്.

പരിപാടിപാടിയുടെ നടത്തിപ്പിനായി പുലമായ സ്വാഗതം രൂപീകരിച്ചു. കെ എൻ എം
സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി മുഖ്യരക്ഷാധികാരിയും
എം എം മദനി, ഡോ: ഹുസൈൻ മടവൂർ, നൂർ മുഹമ്മദ് നൂർഷ, ശരീഫ് മേലേതിൽ, ഷുക്കൂർ സ്വലാഹി, കെ എം കെ ദേവർശോല, പോക്കർ ഫാറൂഖി, സി കെ ഉമ്മർ, ബാപ്പുട്ടി പന്തല്ലൂർ എന്നിവർ രക്ഷാധികാരികളും സയ്യിദ് അലി സ്വലാഹി സംഘാടകസമിതി ചെയർമാനും അബ്ദുറഹ്മാൻ സുല്ലമി, നജീബ് കാരാടൻ, ഷബീർ അഹമ്മദ്, ഷെനീഫ് കൽപ്പറ്റ എന്നിവർ വൈസ് ചെയര്‍മാന്‍മാരുമാണ്.

കെ എം എ അബ്ദുൽ അസീസ് (ജനറല്‍ കണ്‍വീനര്‍), അബുട്ടി മാഷ് വെള്ളമുണ്ട, മമ്മൂട്ടി മുസ്ലിയാർ തരുവണ, റഹ്മത്തുള്ള സ്വലാഹി (ജോൺ കൺവീനർമാർ) വിവിധ കമ്മിറ്റികളിലായി ഹുസൈൻ മൗലവി കണിയാമ്പറ്റ, യൂനുസ് ഉമരി പിണങ്ങോട്, ഹനീഫ മൗലവി കമ്പളക്കാട്, യൂസഫ് ഹാജി ബത്തേരി, സി കെ അബ്ദുൽ അസീസ് പിണങ്ങോട്, ബഷീർ കോറോത്ത്, സാലിഹ് പിണങ്ങോട്, അബ്ദുറഹ്മാൻ മാനന്തവാടി, ഉമ്മർ ഹാജി ബത്തേരി, അമ്മത് തരുവണ, അഷറഫ് പുളിഞ്ഞാല്‍, അബൂബക്കർ ഹാഷിം ചെന്നലോട് എന്നിവരെയും തിരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധമായി ജില്ലയിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.