SVEP പദ്ധതി: അക്കൗണ്ടന്‍റ് തസ്തികയിലേക്ക് താൽകാലിക നിയമനത്തിന്നായി അപേക്ഷ ക്ഷണിച്ചു

Wayanad

കല്പറ്റ: കുടുംബശ്രീ ജില്ല മിഷൻ വഴി സുൽത്താൻ ബത്തേരി ബ്ലോക്കിൽ നടപ്പിലാക്കുന്ന സ്റ്റാർട്ട്‌ അപ്പ്‌ വില്ലേജ് എന്റെർപ്രേനെർഷിപ്പ് (SVEP) പദ്ധതിയിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക്  താൽകാലിക നിയമനത്തിന്നായി അപേക്ഷ ക്ഷണിക്കുന്നു. ബികോം, ടാലി യോഗ്യതയുള്ള, 20 നും 35 നും ഇടയിൽ പ്രായമുള്ല കുടുംബശ്രീ അംഗം/കുടുംബംഗം, ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർ സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പരിധിയിൽ സ്ഥിര താമസക്കാർ ആയിരിക്കണം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സി.ഡി.എസ് സാക്ഷ്യപത്രം, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം കുടുംബശ്രീ ജില്ല മിഷൻ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തിയ്യതി 29-11-24 വൈകുന്നേരം 5 മണി.

കൂടൂതൽ വിവരങ്ങൾക്ക്  9495724732, 04936 299370, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, 2-ാം നില, പോപുലർ ബിൽഡിംഗ്, സിവിൽ സ്റ്റേഷന് എിതിർവശംകൽപ്പറ്റ നോർത്ത് 673122 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

ReplyReply allForwardYou can’t react with an emoji to a large group