നൂഡില്‍സ് കഴിച്ച ആറുവയസുക്കാരന് ദാരുണാന്ത്യം

പിലിഭിത് (ഉത്തര്‍പ്രദേശ്): നൂഡില്‍സ് കഴിച്ച ആറുവയസുക്കാരന്‍ മരിച്ചു. കുടുംബത്തിലെ 6 അംഗങ്ങളുടെ നില ഗുരുതരം. ആറുവയസുക്കാരനായ രോഹന്‍ ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ പിലിഭിത് ജില്ലയിലാണ് സംഭവം. കുടുംബാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുരന്‍പൂര്‍ തഹസില്‍ പ്രദേശത്തിന് കീഴിലുള്ള രാഹുല്‍ നഗറിലെ താമസക്കാരിയായ സീമയും ഡെറാഡൂണില്‍ താമസിക്കുന്ന സോനുവും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതയായിരുന്നു. മക്കളായ രോഹന്‍, വിവേക്, മകള്‍ സന്ധ്യ എന്നിവര്‍ക്കൊപ്പം സീമ വ്യാഴാഴ്ച മാതൃവീട്ടില്‍ എത്തി. ഇവിടെ നിന്ന് രാത്രി വീട്ടുകാരെല്ലാം നൂഡില്‍സും ചോറും കഴിച്ചാണ് ഉറങ്ങാന്‍ കിടന്നത്. […]

Continue Reading