ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ

ഇടുക്കി: ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഇടുക്കി നെടുങ്കണ്ടത്ത് കുടുംബത്തിലെ മൂന്നുപേര്‍ക്കാണ് ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ഒന്നാം തീയതിയാണ് സംഭവം. ഏഴു വയസുള്ള കുട്ടിയും ഗൃഹനാഥനും പ്രായമായ സ്ത്രീയുമായിരുന്നു ഷവര്‍മ കഴിച്ചിരുന്നത്. തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. വയറിളക്കവും ശര്‍ദ്ദിലും കടുത്ത പനിയുമായിരുന്നു ഇവര്‍ക്ക് അനുഭവപ്പെട്ടത്. മൂന്നുപേരുടെയും ആരോഗ്യ […]

Continue Reading