തെരഞ്ഞെടുപ്പ് അടുത്തതോടെ ജനപ്രിയ തീരുമാനവുമായി കേന്ദ്രം; ഗാര്‍ഹിക പാചക വാതക വില കുറച്ചു

ന്യൂദല്‍ഹി: ജനപ്രിയ തീരുമാനവുമായി കേന്ദ്രം. തിരുവോണത്തിന് മലയാളികള്‍ക്കുള്ള സമ്മാനം കൂടെയായി കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. രാജ്യത്ത് ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില 200 രൂപയാണ് കുറച്ചത്. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പ്രയോജനം കിട്ടും. ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് നേരത്തെ നല്‍കിയ സബ്‌സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക. ഓണവും രക്ഷാബന്ധനും പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു. നിരവധി തവണ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇതുവരേയും വില കുറച്ചിരുന്നില്ല. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് […]

Continue Reading