ന്യൂദല്‍ഹി: ജനപ്രിയ തീരുമാനവുമായി കേന്ദ്രം. തിരുവോണത്തിന് മലയാളികള്‍ക്കുള്ള സമ്മാനം കൂടെയായി കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. രാജ്യത്ത് ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില 200 രൂപയാണ് കുറച്ചത്. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പ്രയോജനം കിട്ടും. ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് നേരത്തെ നല്‍കിയ സബ്‌സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക. ഓണവും രക്ഷാബന്ധനും പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു.
നിരവധി തവണ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇതുവരേയും വില കുറച്ചിരുന്നില്ല. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ തീരുമാനം അറിയിച്ചത്. നിലവില്‍ വളരെ ആശ്വാസകരമായ സംഭവമാണ്. പാചക വാതകത്തിന് കൃത്യമായി സബ്‌സിഡി നല്‍കുകയാണെങ്കില്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന വിലയിരുത്തല്‍ സജീവമായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി സബ്‌സിഡിയും കേന്ദ്രം നല്‍കുന്നില്ലായിരുന്നു. സബ്‌സിഡി നിര്‍ത്തിയിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പറയുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സബ്‌സിഡി എത്തിയിരുന്നില്ല.
പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവര്‍ക്ക് ഇളവ് 400 രൂപയായി ഉയരും. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് പാചകവാതക വിലയില്‍ കൂടുതല്‍ സബ്‌സിഡി നല്‍കാനുള്ള തീരുമാനം. ഇതോടെ, നിലവില്‍ 1110 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില, 910 രൂപയായി കുറയും. 33 കോടി ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറിന്മേലുള്ള അധിക സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തേതുപോലെ അര്‍ഹരായ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി നല്‍കുകയാണ് ചെയ്യുക. നടപ്പ് സാമ്പത്തിക വര്‍ഷം പാചക വാതക സബ്‌സിഡിയിനത്തില്‍ സര്‍ക്കാരിന് 7,680 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുക.