32.000ത്തില്‍ നിന്നും മൂന്നിലേക്ക്; യൂടേണ്‍ അടിച്ച് കേരള സ്‌റ്റോറി’യുടെ അണിയറ പ്രവര്‍ത്തകര്‍

ന്യൂദല്‍ഹി: കേരളത്തിനെതിരായ പരാമര്‍ശം വിവാദമായതോടെ യൂടേണടിച്ച് ‘കേരള സ്‌റ്റോറി’യുടെ അണിയറ പ്രവര്‍ത്തകര്‍. കേരളത്തിലെ മൂന്നു പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥ എന്നാണ് പുതിയ വിവരണത്തില്‍ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പായി നല്‍കിയിരുന്നത്. ഇതില്‍ നിന്നാണ് വിവാദം മുറുകിയതോടെ യൂടേണ്‍ അടിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും മുപ്പത്തിരണ്ടായിരം യുവതികള്‍ ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നല്‍കുന്ന വാചകം ഏറെ വിവാദമായിരുന്നു. 32000 വേണ്ട 32 സ്ത്രീകളുടേയെങ്കിലും വിവരം നല്‍കിയാല്‍ ഒരു കോടി നല്‍കാമെന്ന് യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു. […]

Continue Reading