ഉത്പന്നങ്ങള്‍ക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്‍റെ കയറ്റുമതി നയം

വ്യവസായ പങ്കാളികള്‍ക്കും പൊതുജനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ അറിയിക്കാം തിരുവനന്തപുരം: കേരളത്തിന്റെ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി നേടാനും കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ പോളിസി (ഇപിപി) നടപ്പാക്കുന്നു. കയറ്റുമതി ശേഷി, വിപണി വൈവിധ്യവല്‍ക്കരണം, സാമ്പത്തിക പ്രോത്സാഹനങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് അനുകൂലമായ വ്യാവസായികാന്തരീക്ഷം സൃഷ്ടിക്കാനാണ് കരട് നയം ശ്രമിക്കുന്നത്. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) വഴിയാണ് ഇപിപി നടപ്പാക്കുന്നത്. നയവുമായി ബന്ധപ്പെട്ട് വ്യവസായ പങ്കാളികള്‍ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കാനുള്ള അവസരം […]

Continue Reading