ഹളെ ബീഡിലെ പ്രണയ, മൈഥുന ശില്പങ്ങള്‍
യാത്ര/ എഴുത്ത്, ചിത്രം– എം കെ രാമദാസ് ഹാസനില്‍ നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റര്‍ ദൂരമുണ്ട് ഹളെ ബീഡിലേയ്ക്ക്. വിനോദ സഞ്ചാര സീസണ്‍ അല്ലാത്തതു കൊണ്ടുതന്നെ പാതയില്‍ വാഹനത്തിരക്കില്ല. പച്ചപ്പ് കൂടുകയും ക്രമേണ ഗ്രാമങ്ങള്‍ ജലസമൃദ്ധമാവുന്നതും ശ്രദ്ധിച്ചാല്‍ മനസ്സിലാവും. സാമാന്യം വിസ്തൃതമായ തടാകം പാതയ്ക്കരികിലുണ്ട്. അവിടെ നിന്ന് നോക്കിയാല്‍ അകലെ കുന്നിന്‍ മുകളില്‍ കാറ്റാടി യന്ത്രങ്ങള്‍ നിരയായി നില്‍ക്കുന്നത് കാണും. വിസ്തൃതമായ കൃഷിയിടങ്ങള്‍ക്കും വനത്തിനുള്ളിലൂടെയുമാണ് വാഹനം സഞ്ചരിക്കുന്നത്. വാഹനത്തിലെ ശീതീകരണ സംവിധാനം നിര്‍ത്തിവെച്ച് ഗ്ലാസുകള്‍ തുറന്നിട്ടു. പാതയോരത്തെ […]
Continue Reading