പറഞ്ഞാല്‍ തീരാത്ത പെരുമയുമായി നാദാപുരം പള്ളിയും ഖബര്‍സ്ഥാനും

ജി പി ചാലപ്പുറം നാദാപുരം പള്ളിക്ക് മാത്രമല്ല ചരിത്രം പറയാനുള്ളത്. അതിന്റെ ഖബര്‍സ്ഥാനും പറയാന്‍ എഴുതിയാല്‍ തീരാത്ത ചരിത്രങ്ങളാണ്. അവനവന്റെ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു തൂവല്‍സ്പര്‍ശമാവാന്‍ ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തുന്ന ദിവസം കൂടിയാണ് നോമ്പിരുപത്തേഴ്. മതപഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും നാദാപുരത്തെത്തി ജീവിതം പൊലിഞ്ഞ് പോയവരുടെ ബന്ധുക്കള്‍ മുതല്‍ ഗള്‍ഫിലും മററും പോയി സാമ്പത്തികമായി പുരോഗതി നേടിയപ്പോള്‍ ഇന്നലകളുടെ ദാരിദ്ര്യത്തിന്റെ മുഖം മറച്ച് പിടിക്കാന്‍ പല വഴിക്കേക്കും ചേക്കേറിയവര്‍, ഉപജീവനത്തിന് വന്ന് ഈ പ്രദേശത്ത് നിന്നും […]

Continue Reading