പതിനാലുകാരിയെ പ്രലോഭിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കി, പിന്നെ ഭീഷണി, യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: പതിനാലുവയസ്സുകാരിയെ പ്രലോഭിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഹരിപ്പാട് പിലാപ്പുഴ ചിറക്കല്‍ തെക്കേതില്‍ സൂരജ് എസ്. കുമാര്‍ (24) ആണ് കോയിപ്രം പൊലീസ് പിടികൂടിയത്. ഒക്ടോബറിലാണ് പെണ്‍കുട്ടിയെ നഗ്‌നദൃശ്യങ്ങള്‍ ഇയാള്‍ ആവശ്യപ്പെട്ട് തുടങ്ങിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍നിന്നു വാട്‌സാപ്പ് വഴിയും ഇന്‍സ്റ്റാഗ്രാമിലൂടെയുമായിരുന്നു ഇയാള്‍ക്ക് പെണ്‍കുട്ടി നഗ്‌നദൃശ്യങ്ങള്‍ അയച്ചിരുന്നത്. തുടര്‍ന്ന് വിദേശത്തുപോയ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി ഇത്തരം ഫോട്ടോകള്‍ കൈക്കലാക്കി. ഇത് കുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുത്തു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നതും വീട്ടുകാര്‍ പരാതി നല്‍കുന്നതും. […]

Continue Reading