പുസ്തക പ്രകാശനം: സംഘാടക സമിതി രൂപീകരിച്ചു

Wayanad

കല്പറ്റ: എഴുത്തുകാരി രമ്യ അക്ഷരത്തിൻ്റെ രണ്ടാമത്തെ നോവലായ “പെയ്തൊഴിയാതെ”യുടെ പ്രകാശനവുമായി ബന്ധപ്പെട്ട് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പുതൂർ പുലരി ഗ്രന്ഥാലയത്തിൽ വച്ച് ചേർന്ന യോഗത്തിൽ പുലരി ഗ്രന്ഥാലയം സെക്രട്ടറിയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ബിനു ജേക്കബ്, പുകസ ജില്ലാ സെക്രട്ടറി എം. ദേവകുമാർ, പി. ബിജു, പി.സി.മജീദ്, കെ ഡി സുദർശൻ, പി.വി.ജയിംസ്, ജോസ് കെ.എ, സീത ബാലൻ, കൃഷ്ണാനന്ദ്. എ, രവീന്ദ്രൻ.കെ.എൻ, ബാലൻ കെ, ആസിയ അബ്ദുൾകലാം, ഇന്ദ്രൻ.കെ.എൻ ,
രമ്യ അക്ഷരം, തുടങ്ങിയവർ സംസാരിച്ചു.

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് മെമ്പറും പുതൂർ പുലരി ഗ്രന്ഥശാല സെക്രട്ടറിയുമായ ബിനു ജേക്കബ് ചെയർമാനായും, ലൈബ്രറി കൗൺ സിൽ കണിയാമ്പറ്റ പഞ്ചായത്ത് സമിതി കൺവീനർ പി ബിജു മാസ്റ്റർ കൺവീനറായും 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

ഒക്ടോബർ 2 ന് 2 മണിക്ക് അരിമുള സാംസ്ക്കാരിക നിലയം പുതൂരിൽ വെച്ച് പുസ്തക പ്രകാശനം നടത്താൻ തീരുമാനിച്ചു. ലൈബ്രറി കൗൺസിൽ വയനാട് ജില്ലാ സെക്രട്ടറി പി.കെ. സുധീർ പുസ്തക പ്രകാശനം നിർവഹിയ്ക്കും.

പു.ക.സ ജില്ല സെക്രട്ടറി എം. ദേവകുമാർ പുസ്തകം ഏറ്റുവാങ്ങും. എഴുത്തുകാരൻ മുസ്തഫ ദ്വാരക പുസ്തകപരിചയം നടത്തും. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വി.രജിത ഗ്രന്ഥകർത്താവിനെഉപഹാരം നൽകി ആദരിയ്ക്കും.

വെള്ളാർ മല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലകപ്പെട്ടവർക്ക് ആദരമർപ്പിച്ചുള്ള രമ്യ അക്ഷരത്തിൻ്റെ നൃത്തശില്പം, ഗിന്നസ് റെക്കോർഡ് ജേതാവും പ്രശസ്ത മൗത്ത് പെയിൻ്റിംഗ് ആർട്ടിസ്റ്റു മായ ജോയൽ കെ ബിജുവിൻ്റെ തത്സമയ ചിത്രരചന എന്നിവയും ഉണ്ടാകും.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി.സിന്ധു ശ്രീധരൻ, പനമരം ബ്ലോക്ക് മെമ്പർ ശ്രീമതി നിത്യബിജുകുമാർ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ .രോഷ്മ രമേഷ്, നജീബ് കരണി, ഡോ : ബാവ കെ പാലുകുന്ന്, തുടങ്ങിയ സാഹിത്യ സാംസ്കാരിക പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. സംഘാടക സമിതി യോഗത്തിൽ ബിനു ജേക്കബ് അധ്യക്ഷൻ ആയിരുന്നു. പി ബിജു സ്വാഗതവും പി വി ജയിംസ് നന്ദിയും പറഞ്ഞു.