നാടോര്‍മയില്‍ മലയാളികള്‍: ദുബായിലും തൃശൂര്‍ പൂരം അരങ്ങേറി

അഷറഫ് ചേരാപുരംദുബൈ: മലയാളിയുടെ പൂരം ആസ്വാദനം നാടുകടന്ന് അറബ് ഭൂമിയിലും. ദുബൈ ഇത്തിസലാത്ത് അക്കാദമിയിലെ പൂരപ്പറമ്പില്‍ ആയിരങ്ങള്‍ ഒത്തുചേര്‍ന്നു. തൃശൂര്‍ പൂരക്കാഴ്ചകള്‍ അതേപടി പകര്‍ത്തിക്കൊണ്ടായിരുന്നു ഇവിടെയും കഴിഞ്ഞ ദിവസം ചടങ്ങുകള്‍ നടന്നത്. കൊടിയേറ്റം, ഇരുകോല്‍ പഞ്ചാരി മേളം, മഠത്തില്‍ വരവ്, പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടി മേളം, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, ലൈവ് ബാന്‍ഡ്, കൊടിയിറക്കം എന്നിവയെല്ലാം ഇവിടെയും പുനരാവിഷ്‌കരിക്കപ്പെട്ടു. തൃശൂര്‍ കൂട്ടായ്മയുമാണ് പൂരം സംഘടിപ്പിച്ചത്. നൂറിലേറെ വാദ്യകലാകാരന്മാര്‍ അണിനിരന്ന വാദ്യം എല്ലാവരെയും നാടിന്റെ ഉത്സവഛായയിലെത്തിച്ചു. […]

Continue Reading