സുപ്രീം കോടതി വിധി ബഫര്‍സോണ്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല: അഡ്വ. വി സി സെബാസ്റ്റ്യന്‍

കോട്ടയം: നിര്‍ദ്ദിഷ്ട ബഫര്‍സോണില്‍ സമ്പൂര്‍ണ്ണ നിര്‍മ്മാണനിരോധനം ഒഴിവാക്കിയെന്നല്ലാതെ ബഫര്‍സോണ്‍ വിഷയത്തിലുള്ള 2023 ഏപ്രില്‍ 26ലെ സുപ്രീംകോടതി വിധിയില്‍ റവന്യൂ ഭൂമിയും ജനവാസമേഖലകളും ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കാത്തതുമൂലം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടില്ലെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍. പതിറ്റാണ്ടുകളായി കര്‍ഷകരുടെ കൈവശമിരിക്കുന്നതും കൃഷിചെയ്യുന്നതുമായ റവന്യൂ രേഖകളിലുള്ള ഭൂമി ഒഴിവാക്കുന്നതായി യാതൊന്നും സുപ്രീംകോടതി വിധിയിലില്ല. സമ്പൂര്‍ണ്ണ നിയന്ത്രണം ഒഴിവാക്കിയതുകൊണ്ട് ബഫര്‍സോണ്‍ ദൂരത്തിലോ വിസ്തീര്‍ണ്ണത്തിലോ കുറവുവരില്ല. […]

Continue Reading