എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

Kozhikode

കോഴിക്കോട്: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെ ചാലപ്പുറം രക്ഷാസമിതി തണല്‍ യൂണിറ്റ് 5 അനുമോദിച്ചു.

CRS പ്രസിഡൻറിൽ നിന്ന് ഡോക്ടർ റെൻത ഫാത്തിമ്മ മോമെൻ്റോ ഏറ്റ് വാങ്ങുന്നു

യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി സി ആമിനാബി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം ഷാനവാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പരിചയപ്പെടുത്തി. ഡോ റെന്‍ത ഫാത്തിമ, സുനേന, റെന ജസീം, ആയിഷ ഹാലിയ, നിവേദ് പി, നഹാല്‍ എ വി, നഫിയ നസൂക്ക്, ആയിഷ തലാന്‍, ഫില്‌സ ഫാത്തിമ, ആയിഷ നസ്മിയ എന്നിവര്‍ ആദരം ഏറ്റുവാങ്ങി.

ഇ അനീഷ് കുമാര്‍, കെ ടി പി ഉണ്ണികൃഷ്ണന്‍, സുബ്രഹ്മണ്യന്‍, എ സുരേന്ദ്രന്‍, സൂര്യ നാരായണന്‍, ക്യാപ്റ്റന്‍ പ്രസൂണ്‍ കുമാര്‍, വനജ എസ് നായര്‍, അജിത്ത് ലാല്‍, എ പി ഉണ്ണികൃഷ്ണ മേനോന്‍, കാദര്‍ മാഷ്, റജീന പ്രസൂണ്‍, ലുബൈബ്, പി പി ഹരികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.