ട്രാന്‍സ് ജന്‍റര്‍ നാഷണല്‍ ക്രിക്കറ്റ്: കേരള ടീമിന് നാളെ യാത്രയയപ്പ്
കൊച്ചി: പഞ്ചാബില്‍ നടക്കുന്ന ട്രാന്‍സ് ജെന്റര്‍ നാഷണല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തില്‍ നിന്നുള്ള ടീം പങ്കെടുക്കും. റോട്ടറി കൊച്ചിന്‍ ടൈറ്റാന്‍സ് പിന്തുണയില്‍ ബ്ലൂ ഫീനിക്‌സ് ആര്‍ട് ക്ലബ്ബാണ് മത്സരത്തില്‍ പങ്കെടുക്കുന്ന കേരള ട്രാന്‍സ് ജെന്റര്‍ ടീം. നാളെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് എറണാകുളം ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ടീമിനുള്ള യാത്രയയപ്പ് നടക്കുമെന്ന് പ്രസിഡന്റ് പി ബി വിജയ് ഭാസ്‌കര്‍, സെക്രട്ടറി ക്യാംപ്ടന്‍ രമേഷ് കൃഷ്ണ എന്നിവര്‍ അറിയിച്ചു.
Continue Reading