‘കാഫിര്‍’ പ്രതികളെ പൊലീസ് പിടിച്ചില്ലെങ്കില്‍ ഞങ്ങള്‍ പിടിക്കും: എം കെ മുനീര്‍
വടകര: തെരഞ്ഞെടുപ്പു ഫലത്തിനു മുന്‍പ് വ്യാജസ്‌ക്രീന്‍ ഷോട്ട് കേസിലെ പ്രതികളെ പിടികൂടിയില്ലെങ്കില്‍ ആ ദൗത്യം യുഡിഎഫിലെ ചെറുപ്പക്കാര്‍ ഏറ്റെടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.കെ മുനീര്‍ എംഎല്‍എ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പേര് മാര്‍ക്‌സ് സംഘികള്‍ എന്നാക്കി മാറ്റുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ‘കാഫിര്‍ ‘ വ്യാജ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യുഡിവൈഎഫ് ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.കെ മുനീര്‍. ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയായി എത്തിയതു […]
Continue Reading