മീരയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി
ഷിക്കാഗോ: ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കള്‍ പറഞ്ഞു. രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണു ശസ്ത്രക്രിയയില്‍ പ്രധാനമായും പരിശോധിച്ചതെന്നും ഇപ്പോള്‍ നിയന്ത്രണവിധേയമായെന്നുമാണു ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസകോശത്തിനു ദോഷകരമായ എആര്‍ഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോം) മീരയ്ക്കു ബാധിച്ചു. ഇതിനുള്ള മരുന്നുകള്‍ നല്‍കിത്തുടങ്ങി. മരുന്നുകളോടു മീരയുടെ ശരീരം എങ്ങനെ […]
Continue Reading