സെപ്റ്റംബര്‍ അവസാനത്തോടെ വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും

തിരുവനന്തപുരം: തുറമുഖം നിര്‍മാണ പ്രവര്‍ത്തി പുനരാരംഭിച്ച വിഴിഞ്ഞത്ത് അടുത്ത വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ ആദ്യ കപ്പല്‍ അടുപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞത്ത് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെയും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പ്രതീക്ഷകളാണ് യോഗത്തില്‍ പങ്കുവെച്ചത് എന്ന് മന്ത്രി അറിയിച്ചു. സമരം മൂലം നഷ്ടമായ ദിവസങ്ങള്‍ തിരികെ പിടിക്കാന്‍ ശ്രമിക്കും. അതിനനുസരിച്ച് കൃത്യമായ കലണ്ടര്‍ തയ്യാറാക്കി ഓരോ ഘട്ടവും തീരുമാനിച്ചിട്ടുണ്ട്. […]

Continue Reading