വില്ലേജ് ഓഫീസുകളില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തത് പൊതുസമൂഹത്തോടുള്ള വെല്ലുവിളി, യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
കല്പറ്റ: ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ സേവനത്തിനായി എത്തുമ്പോള്‍ മിക്ക വില്ലേജുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. ഇതുകാരണം പൊതുജനം ഏറെ പ്രയാസപ്പെടുകയാണ്. നികുതിയടക്കുന്നതിനും മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനും കൈവശ രേഖ, പട്ടയം തുടങ്ങിയവ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ക്ക് ഒട്ടേറെ തവണ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ഗതികേടിലാണ് പൊതുജനം. സര്‍ക്കാറിന്റെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. ജില്ലാആസ്ഥാനമായ കല്പറ്റ വില്ലേജ് ഓഫീസ് ഉള്‍പ്പെടെ ജില്ലയിലെ ഒട്ടുമിക്ക വില്ലേജിലും ഇതുതന്നെയാണ് അവസ്ഥ. […]
Continue Reading