കോഴിക്കോട്: കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 500 ഏക്കര്‍ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായി ഫറോക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നല്ലൂര്‍ നാരായണ എല്‍ പി സ്‌കൂളിന് സമീപമുള്ള സ്ഥലത്ത് പച്ചക്കറി കിഴങ്ങ് വര്‍ഗ്ഗ കൃഷി നടല്‍ ഉത്സവം നഗരസഭ ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാക്ക് നിര്‍വഹിച്ചു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ടി കെ സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ R. വാസന്തി, ഫറോക്ക് നഗരസഭ കൗണ്‍സിലര്‍മാരായ എന്‍ പ്രജില, ഷനൂബിയ, കെ ടി എ മജീദ്, കേരള മാര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍ വിജയന്‍ പി മേനോന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷിനി, സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, ബാങ്ക് സെക്രട്ടറി കെ സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വി സുഭാഷ് മാസ്റ്റര്‍ നന്ദി പറഞ്ഞു.
