തിരുവനന്തപുരം: ദന്തഡോക്ടറായ യുവതി കഴുത്തും കൈയ്യും മുറിഞ്ഞ് ദുരൂഹമായി മരിച്ച നിലയിൽ.നെയ്യാറ്റിൻകര കൊറ്റാമത്ത് സൗമ്യ 31 മരണപ്പെട്ടത്. ഭർത്താവ് ആദർശ്. ആത്മഹത്യ ചെയ്തു എന്നാണ് വീട്ടുകാരും പോലീസും പറയുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ വീട്ടിലെ മുകള്‍ നിലയിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഭര്‍ത്താവ് ആദര്‍ശും ഇയാളുടെ അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ആദര്‍ശിന്റെ അമ്മ കാലൊടിഞ്ഞ് വീട്ടില്‍ കിടപ്പിലാണ്. ഇവര്‍ക്ക് കൂട്ടുകിടക്കുകയായിരുന്നു സൗമ്യ.
രണ്ട് മണിയോടെ സൗമ്യയെ കാണാതായതിനെ തുടര്‍ന്ന് അമ്മ ആദര്‍ശിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുകള്‍ നിലയില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാല് വര്‍ഷം മുന്‍പാണ് സൗമ്യയും ആദര്‍ശും വിവാഹിതരായത്.