രാജ്യത്തിന്‍റെ സൗഹൃദം തിരിച്ച് പിടിക്കാന്‍ വിദ്യാർത്ഥി കൂട്ടായ്മകൾ ശക്തിപ്പെടുന്നത് പ്രതീക്ഷ നല്‍കുന്നു: എം.എസ്.എം സൗഹൃദ സംഗമം

Kozhikode

കോഴിക്കോട്: മതത്തിന്റെ പേരില്‍ രാജ്യത്തെ ധ്രുവീകരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിദ്യാർത്ഥി കൂട്ടായ്മകൾ ശക്തിപ്പെടന്നത് പ്രതീക്ഷ നല്‍കുന്നത് എന്ന് എം.എസ്.എം സംസ്ഥാന സമതി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു.
കേരളത്തിലെ വിദ്യാർത്ഥി നേതാക്കളുടെ സംഗമമായി എം.എസ്.എം സൗഹൃദ ഇഫ്താർ. എം.എസ്.എഫ് ദേശിയ അധ്യക്ഷന്‍ അഹമ്മദ് സാജു ഉദ്ഘാടനം ചെയ്തു.

എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ആമീന്‍ അസ് ലഹ് അധ്യക്ഷനായ ചടങ്ങിൽ കെ.എസ്‌.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍, എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സാദിഖ്, എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹ്ഫി ഇംറാൻ, എം.എസ്.എം സംസ്ഥാന ട്രഷറർ നവാസ് ഒറ്റപ്പാലം, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി നിയാസ് വോളം, ഐ.എസ്.എം സംസ്ഥാന ട്രഷറർ കെ.എം.എ അസീസ്, ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാസിർ രണ്ടത്താണി എം. എസ്. എം സംസ്ഥാന ഉപാധ്യക്ഷരായ സഅദുദ്ദീൻ സ്വലാഹി,അബ്ദുസ്സലാം ശാകിർ, ജംശീദ് ഇരിവേറ്റി, നിഷാൻ കണ്ണൂർ, യഹ്‌യ മദനി, സദാദ് അബ്ദുസമദ്, സെക്രട്ടറിമാരായ മഹ്സും അഹ് മദ് സ്വലാഹി, ഇത്തിഹാദ് സലഫി, അസീം തെന്നല, സഅദ് പാലക്കാട്, ആദിൽ അത്താണിക്കൽ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അസ്ജദ് കടലുണ്ടി, അലി സലഫി, ആദിൽ ചുങ്കത്തറ, ഫായിസ് ആലപ്പുഴ, ഫാസിൽ മഞ്ചേരി, മിസ്അബ് ഉമൈർ, ഷാഹിൻ പുളിക്കൽ, വാജിദ് അൻസാരി, റിഹാബ് കോഴിക്കോട്, ശഫീഖ് താളിയംകുണ്ട്, മുസ്തഫ സ്വലാഹി, അൽത്താഫ് കളിയാട്ടമുക്ക്, മുസ്തഫ കോട്ടക്കൽ, നബീൽ എടത്തനാട്ടുകര, ഫാറൂഖ് കുറ്റ്യാടി, ജാബിർ കണ്ണൂർ, ഇഹ്സാൻ തൃശൂർ, എന്നിവർ പ്രസംഗിച്ചു.