കോഴിക്കോട്: കേരളത്തില്‍ നിന്ന് നന്ദിനി പാലും പാല്‍ ഉല്‍പന്നങ്ങളും കടല്‍ കടക്കുന്നു. ദുബായിലെ ഒരു പ്രമുഖ മില്‍ക്ക് ആന്റ് ഡയറി ഹോള്‍ഡിംഗ്‌സ് ഇറക്കുമതി കമ്പനി ആണ് മദ്ധ്യേഷ്യയില്‍ ആദ്യമായി കര്‍ണ്ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാല്‍ സഹകരണ സംഘത്തിന്റെ ഉല്‍പന്നമായ ‘നന്ദിനി’ ഇറക്കുന്നത്. കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന യു.എസ് ഗ്രേസ് എന്ന കപ്പലില്‍ നാവിയോ ഷിപ്പിംഗിന്റെ 40 ഫൂട്ട് ശിതീകരിച്ച കണ്ടെയിനറിലാണ് പാലുല്‍പന്നങ്ങള്‍ അയക്കുന്നത്. ഇതിന്റെ കസ്റ്റംസ് പരിശോധനയും ഡോകുമെന്റെഷനും കഴിഞ്ഞു. ദുബായില്‍ ഇത് ഉല്‍പന്ന ടെസ്റ്റിംഗും മറ്റു പരിശോധനയും കഴിഞ്ഞ ശേഷം പ്രമുഖ മാളുകളിലും മറ്റു മാര്‍ക്കറ്റിലും എത്തിക്കുന്നതാണെന്ന് കേരള എക്‌സ്‌പോര്‍ട്ടേര്‍സ് ഫോറം സെക്രട്ടറി മുന്‍ഷീദ് അലി പറഞ്ഞു.
ഏറെ മലയാളികള്‍ ഉള്ള യു എ ഇയില്‍ നിലവില്‍ സൗദി അറേബ്യയിലെ അല്‍മാറായി, നെതര്‍ലാന്റ്‌സ്, ഡെന്‍മാര്‍ക്ക്, ന്യൂസിലാന്റ്, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നാണ് പാലുല്‍പന്നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ ഉല്‍പന്നങ്ങള്‍ യു എ ഇയില്‍ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള നന്ദിനി ദുബായിലെ മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റിലും എത്തുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇതിന്റെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, കണ്‍ട്രി ഓഫ് ഒറിജിന്‍ സര്‍ട്ടിഫിക്കേറ്റ് എന്നിവ കേരള എക്‌സ്‌പോര്‍ട്ടേര്‍സ് ഫോറം സെക്രട്ടറി ഇഠ മുന്‍ഷീദ് അലി കൈമാറി. ചടങ്ങില്‍ നാവിയോ ഷിപ്പിംഗ് പ്രതിനിധി, ഇഠഘ െ്രെഫറ്റ് ഫോര്‍വാഡിംഗ് പ്രതിനിധി കെ.എസ്. ചിത്ര, നിമിഷ, കസ്റ്റംസ് ഏജന്റ് റൂഫാസ് എന്നിവര്‍ സംബന്ധിച്ചു.