കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചുനല്‍കിയ അസ്മ അഫ്രിന് ആദരം

Wayanad

സുല്‍ത്താന്‍ ബത്തേരി: കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചുനല്‍കിയ അസ്മ അഫ്രിക്ക് ആദരം. മാതൃക പ്രവര്‍ത്തനം നടത്തിയ തങ്ങളുടെ വിദ്യാര്‍ത്ഥിയെ പുത്തന്‍കുന്ന് സെന്റ് തോമസ് എല്‍ പിസ്‌കൂളാണ് ആദരിച്ചത്. കുട്ടിയുടെ പ്രവര്‍ത്തനം സമൂഹത്തിന് മാതൃകയാണെന്ന് വിലയിരുത്തിയാണ് സ്‌കൂളും പി ടി എയും ചേര്‍ന്ന് ആദരിച്ചത്. PTA പ്രസിഡന്റ് അനി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ സ്‌നേഹോപഹാരം നല്‍കിയാണ് ആദരിച്ചത്. ഹെഡ്മിസ്‌ട്രെസ് മിനി ടീച്ചര്‍ സ്വാഗതം പറഞ്ഞു. ക്ലാസ് അധ്യാപകന്‍ അജിത് എന്‍ റെജി ആശംസ അറിയിച്ചു. അനുമോദന യോഗത്തിന് സനിത വര്‍ഗീസ് നന്ദി പറഞ്ഞു.