മാങ്കാവ്: പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യ സമാധാനത്തിനും ശാന്തിക്കും വലിയ പ്രാധാന്യം നല്‍കുന്നതും മാനവിക ഐക്യം ഉദ്‌ഘോഷിക്കുന്നതുമായ ഗ്രന്ഥമാണെന്നും ഖുര്‍ആന്‍ ഒരാവര്‍ത്തിയെങ്കിലും വായിക്കുന്ന ഏതൊരാള്‍ക്കും ഈ കാര്യം ബോധ്യപ്പെടുമെന്നും ഐ.എസ്.എം മാങ്കാവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘വെളിച്ചം’ ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം അഭിപ്രായപ്പെട്ടു. വെളിച്ചം സംഗമത്തില്‍ പതിനാലാം ഘട്ട വെളിച്ചം ബാല വെളിച്ചം വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും പഠനക്ലാസ്സും നടത്തി. സംഗമം ഐ.എസ്.എം സംസ്ഥാന ട്രഷറര്‍ കെ.എം.എ അസീസ് ഉദ്ഘാടനം ചെയ്തു. വളപ്പില്‍ അബ്ദുസ്സലാം, ബഷീര്‍ പട്ടേല്‍ത്താഴം, അഷ്‌റഫ് ബാബു, അഫ്‌സല്‍ പട്ടേല്‍ത്താഴം, ഒ.അബ്ദുല്ലത്തീഫ്, ഫജറു സാദിഖ് ഓളവണ്ണ, ഫിറോസ് പുത്തൂര്‍മഠം, ഇഖ്ബാല്‍ ഒളവണ്ണ, ഷക്കീല്‍ കമ്പിളിപറമ്പ്, ശമീര്‍ഖാന്‍ കിണാശ്ശേരി എന്നിവര്‍ സംസാരിച്ചു.
