കോഴിക്കോട്: ഫസ്റ്റ് നാഷന്‍ കംമ്പയിന്‍സ് ആന്റ് ക്യാമ്പസ് ഓക്ക്‌സ് സംയുക്തമായി നിര്‍മ്മിച്ച ‘വി ഹേവ് എ ഡ്രീം’ പ്രദര്‍ശനത്തിന് ഒരുങ്ങി. മാര്‍ച്ച് 20 ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ഹോട്ടല്‍ നളന്ദയ്ക്ക്
മുന്‍വശം മാനാഞ്ചിറ ടവറില്‍ നാലാം നിലയില്‍ ഓപ്പണ്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. അട്ടപ്പാടി മോഡലും നടിയുമായ മിസ് കേരള ജേതാവ് അനു പ്രശോഭിനി പ്രദര്‍ശനോദ്ഘാടനം നിര്‍വ്വഹിക്കും.
റോട്ടറി കാലിക്കറ്റ് മിഡ് ടൗണ്‍ പ്രസിഡന്റ് അദീപ് സലീം മുഖ്യതിഥിയാകും. പാലക്കാട് കൊങ്ങപ്പാടം ദളിത് കോളനിയിലെ അന്തേവാസികള്‍ അവരുടെ 10 വര്‍ഷം നീണ്ടു നിന്ന വിദ്യാഭ്യസ പദ്ധതിയിലൂടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതാണ് ആല്‍ബം. ക്യാമറ എഡിറ്റിംഗ് അനീഷ് ലാല്‍ , ഗാനരചന ഗൗതം ഷാ , സി ഡി സജിത്ത് കുമാര്‍ , സംഗീതം ഗൗതം ഷാ, അഭിനേതാക്കള്‍ അനു പ്രശോഭിനി , ഗണേഷ് കുമാര്‍ നായര്‍ , വയനാട് കനവ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പത്ര സമ്മേളനത്തില്‍ സംവിധായകന്‍ സി ഡി സജിത്ത് കുമാര്‍ , പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ വത്സന്‍ മാത്യൂ എന്നിവര്‍ പങ്കെടുത്തു.
very informative articles or reviews at this time.
I appreciate you sharing this blog post. Thanks Again. Cool.