പ്രഭ ചൊരിയും മംഗലാട് ഒന്നാം ഘട്ടം അവസാനിച്ചു

Kozhikode

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലാട് 13-ാം വാര്‍ഡില്‍ സ്ഥാപിക്കാനുള്ള സ്ട്രീറ്റ് ലൈറ്റുകള്‍ വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന് കൈമാറി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി എച്ച് മൊയ്തു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ 2023 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണ് ലൈറ്റുകള്‍ വാങ്ങിയത്. ഒന്നാം ഘട്ടം എന്ന നിലയില്‍ മുന്‍ MLA പാറക്കല്‍ അബ്ദുള്ളയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ലോ മാസ് ലൈറ്റോടെയാണ് തുടക്കമിട്ടത്. വരും ദിവസങ്ങളില്‍ പ്രാദേശിക സഹകരണത്തോടെ മുഴവന്‍ ലൈറ്റുകളും റിപ്പയര്‍ ചെയ്യാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും ആയതിന് താല്‍പര്യമുള്ളവര്‍ വാര്‍ഡ് മെമ്പറുമായി ബന്ധപ്പെടണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.