കോട്ടയം: ഭക്ഷ്യസുരക്ഷ, പോഷണം, സുസ്ഥിര കൃഷി എന്നിവയില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശലയിലെ സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജിയും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം.എസ് ജിഷ, ഡോ. അനുജ തോമസ്, ഡോ. ലിനു എം. സലീം എന്നിവര്‍ സംസാരിച്ചു.
ഡോ. എസ്. കാര്‍ത്തികേയന്‍, ഡോ. പി. ഗീത, ഡോ. സീജ തോമാച്ചന്‍ പഞ്ഞിക്കാരന്‍ എസ്.എസ്.എ.ഐ നോഡല്‍ സേഫ്റ്റി ഓഫീസര്‍ ഡോ. ജെ.ബി. ദിവ്യ എന്നിവര്‍ ക്ലാസെടുത്തു. ചെറു ധാന്യങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള നടപടികള്‍, സംസ്‌കരണം, മൂല്യവര്‍ധന, ധാന്യങ്ങളിലെ പോഷകങ്ങള്‍, എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിശദമാക്കി.
കര്‍ഷകര്‍, ഭക്ഷ്യവ്യവസായ മേഖലയുടെ പ്രതിനിധികള്‍, അധ്യാപകര്‍, ഗവേഷകന്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.