ഗാന്ധി സ്ക്വയറിൽ അഹിംസാദിനാചരണവും പുഷ്പാർച്ചനയും

Kottayam

പാലാ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ  ആഭിമുഖ്യത്തിൽ മൂന്നാനി ഗാന്ധിസ്ക്വയറിൽ അന്താരാഷ്ട്രാ അഹിംസാ ദിനാചരണവും പുഷ്പാർച്ചനയും നടത്തും. ഒക്ടോബര്‍ രണ്ടിന് രാവിലെ 9 ന് ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ, പാലാ ഡി വൈ എസ് പി കെ സദൻ, ഡോ സിന്ധുമോൾ ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും. 

രാവിലെ 9 മുതൽ പൊതുജനങ്ങൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അറിയിച്ചു.