ഇടുക്കി: തൊമ്മന്‍കുത്ത് പുഴയില്‍ കയത്തില്‍ അകപ്പെട്ട മൂന്നുപേരില്‍ രണ്ടുപേര്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബ്ലസന്‍ സാജന്‍, മോസിസ് ഐസക്ക് എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവരും കുടുംബസുഹൃത്തുക്കളാണ്. ക്രിസ്മസ് ദിനത്തില്‍ ഇരുവരും കുടുംബങ്ങള്‍ക്കൊപ്പമാണ് തൊമ്മന്‍കുത്തിലെത്തിയത്.

വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ കടവില്‍ കുളിക്കാനായി എത്തിയത്. അതേസമയം ഒരു പെണ്‍കുട്ടിയും രണ്ടു പേരുമാണ് പുഴയിലിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്ന് പേരും കയത്തില്‍ അകപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
പിന്നീട് നടത്തിയ തിരച്ചിലിലാണ് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തത്.