അനുമോളെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലക്കടിച്ച് കഴുത്തില്‍ വെട്ടി

Crime

കൊച്ചി: അനുമോളെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കഴുത്തില്‍ വെട്ടി. കുടുംബവഴക്കിനിടെയാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചത്. വാഴക്കുളം ചെമ്പറക്കി നാലു സെന്റ്‌കോളനി പാറക്കാട്ടുമോളം വീട്ടില്‍ അനുമോളാണ് (24) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഏഴിപ്രം കൈപ്പൂരിക്കര മുല്ലപ്പള്ളിത്തടം വീട്ടില്‍ രജീഷിനെ (31) പൊലീസ് പിടികൂടിയിട്ടുണ്ട്.

അനുമോളുടെ അച്ഛന്‍ രവിയും അമ്മ അംബികയും ജോലിക്ക് പോയ സമയത്തായിരുന്നു ആക്രമണം. മാതാപിതാക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുറിവേറ്റ നിലയില്‍ മകളെ കണ്ടെത്തിയത്. തുടര്‍ന്ന് അനുമോളെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പെയിന്റിങ് തൊഴിലാളിയാണ് രജീഷ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. സംശയ രോഗത്താലാണ് അനുമോളെ കൊലപ്പെടുത്തിയത്.