കല്പറ്റ: വയനാട് പാർലമെന്റ് ഐക്യനാധിപത്യമുന്നണി സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം INTUC വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടിയിൽ വച്ച് INTUC ജില്ലാ പ്രസിഡണ്ട് പി പി ആലി നിർവഹിച്ചു.
INTUC മീനങ്ങാടി മണ്ഡലം പ്രസിഡണ്ട് സലാം മീനങ്ങാടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മീനങ്ങാടി മണ്ഡലം പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്,ടി എം ഹൈറുദ്ദീൻ, ഷൈജു റാട്ടക്കുണ്ട്, ഉമ്മർ കാക്കവയൽ, പി ആർ ഷാജി, കെ പുരുഷു തുടങ്ങിയവർ സംസാരിച്ചു